കൊടകര : ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട തടികയറ്റിയ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയില്‍ കൊടകര പോലീസ് സ്‌റ്റേഷനുസമീപം പെരിങ്ങാംകുളത്ത്് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
തൃശൂരില്‍നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു തടി കയറ്റിയ ലോറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.