പേരാമ്പ്രാ : പേരാമ്പ്രാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് ഓഫ് കൊടകര വീല്‍ചെയര്‍ നല്‍കി. ക്ലബ് പ്രസിഡന്റ് റൊട്ടേറിയന്‍ അനൂപ് കെ ദിനേശന്‍ നേതൃത്വം വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആക്‌നെസ് ക്ലീറ്റസ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍, ഡോക്ടര്‍ സ്മിനി ജെ മൂഞ്ഞേലി എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയര്‍ ഏറ്റുവാങ്ങി.
ക്ലബ് സെക്രട്ടറി അഭിലാഷ് പി. എ, വൈസ് പ്രസിഡന്റ് സിജോ ഇലഞ്ഞിക്കാടന്‍, ക്ലബ് മെമ്പര്‍മാരായ നൈജു ആന്റോ, നിവിന്‍ ചെറാക്കുളം, ടി പി വിനയന്‍, ഷോണ്‍, സുജിത്ത് കെ, റോബിന്‍ , റൊട്ടേറിയന്‍ സജയ് എ. വി, സന്തോഷ് വാസു എന്നിവര്‍ പ്രസംഗിച്ചു.