കൊടകര : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ആളുര്‍ പൊരുന്നംകുന്ന് തറയില്‍ മണി പിടിയില്‍. 2014 ല്‍ ആളൂരിലുള്ള പീറ്റര്‍ എന്നയാളെ ദീഷണിപ്പെടുത്തി ദേഹോപദ്രവം എല്‍പ്പിച്ചതിന് കൊടകര പോലീസ് കേസ് എടുത്തിരുന്നു, തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച് മതം മാറി പേര് മാറി മുങ്ങി നടക്കുകയായിരുന്നു .
തൃശൂര്‍ റൂറല്‍ ജീല്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പിടികിട്ടാപുളി പിടി കൂടാന്‍ പ്രത്യേക അന്വേഷണ സംഘം രുപികരിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ കൈപ്പമംഗലത്ത് പിടികൂടിയത്.