ക്ഷേത്രങ്ങളില്‍ ശിവരാത്രി ഭക്തിസാന്ദ്രം

കൊടകര: പഞ്ചാക്ഷരീ മന്ത്രം മുഴങ്ങിയ പ്രാത-സായംസന്ധ്യകളില്‍ മഹാദേവക്ഷേത്രങ്ങളില്‍ ശിവാരാത്രി ആഘോഷം ഭക്തിസാന്ദ്രമായി. നൂറുകണക്കിനു ഭക്തരാണ് ഭഗവല്‍ദര്‍ശത്തിനായി ശിവക്ഷേത്രസന്നിധികളിലെത്തിയത്. നെല്ലായി വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവം ആചാരങ്ങളുടെ വിശുദ്ധിയാലും ആഘോഷപ്പെരുമയിലുമാണ് ആചരിച്ചത്. പെരുവനം ശങ്കരനാരായണന്റെ അഷ്ടപദി, ഭക്തിഗാനമേള, ശീവേലി, പഞ്ചാരിമേളം, പ്രസാദ ഊട്ട്, ചാക്യാര്‍ക്കൂത്ത്, പടിഞ്ഞാറെ നടയില്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം,തിരുവാതിരക്കളി, കാളകളി എന്നിവയുണ്ടായി.

മേളത്തിന് പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലം നാരായണന്‍നമ്പൂതിരി, മേല്‍ശാന്തിമാരായ കടലൂര് മാധവന്‍ നമ്പൂതിരി, പന്തല്‍മന ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ശിവേലി, വൈകീട്ട് 4.30ന് അക്ഷരശ്ലോക സദസ്, വൈകീട്ട് 5.30ന് സംഗീതകച്ചേരി, ഏഴിന് സംഗീതാര്‍ച്ചന, രാത്രി 8.30ന് കിഴക്കെ നടയിലേക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, പാണ്ടിമേളം, പള്ളിക്കുറുപ്പ് എന്നിവയുണ്ടാകും.നാളെ രാവിലെ ഒമ്പതിന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട്, കൊടിക്കല്‍പറ എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.

ഈശ്വരമംഗലം ക്ഷേത്രത്തില്‍
കൊടകര: പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. നവകം,പഞ്ചഗവ്യം, ധാര, വിശേഷാല്‍പൂജകള്‍ എന്നിവയുണ്ടായി.ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി അഴകം മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കുന്നത്തൃക്കോവിലില്‍
കൊടകര: പൂനിലാര്‍ക്കാവ്ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ ശിവാരാത്രി ആഘോഷിച്ചു. വിശേഷാല്‍പൂജകള്‍, നവകം,പഞ്ചഗവ്യം, 1008 കുടം ധാര,നാമജപം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തുകാവ് മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികരത്വം വഹിച്ചു.

ചെങ്ങാന്തുരുത്തി ക്ഷേത്രത്തില്‍

കൊടകര പന്തല്ലൂര്‍ ചെങ്ങാംതുരുത്തി ശിവ-ശക്തി മഹാവിഷ്ണു മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണച്ചടങ്ങുകള്‍

കൊടകര: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശഖ്തി- മഹാവിഷ്ണുക്ഷേത്രത്തില്‍ ശിവരാദ്രിയോടനുബന്ധിച്ച് ഇന്നലെ ഗണപതഹിോമം,നിവേദ്യങ്ങള്‍, അഭിഷേകം,ധാര, ചികിത്സാധനസഹായവിതരണം, വിദ്യാഭ്യാസഅവാര്‍ഡ്വിതരണം, വിവധകലാപാരപിാടികള്‍ എന്നിവയുണ്ടായി.

ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ ന്നനമ്പൂതിരി, മേല്‍ശാന്തി കൈമുക്ക് ഉണ്ണിക്കുട്ടന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ഇന്ന് പുലര്‍ച്ചെ 2.15 മുതല്‍ രാവിലെ 10 വരെ ബലിതര്‍പ്പണം നടക്കും. ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് അഴകം ഹരികൃഷ്ണ്‍ ഇളയത്, കാവനാട് സുരേഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

മറ്റത്തൂര്‍ കടശ്ശപുരം ശിവക്ഷേത്രം, ഒമ്പതുങ്ങല്‍ കൈലാസശിവക്ഷേത്രം, കോടാലി ചെമ്പുച്ചിറ ശിവക്ഷേത്രം എന്നിവിടങ്ങളിലു ശിവരാത്രി ആഘോഷിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!