Breaking News

പേരാമ്പ്ര ആയുര്‍വ്വേദാശുപത്രിയില്‍ കോവിഡാനന്തര ചികില്‍സ പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: കൊടകര പേരാമ്പ്ര സര്‍ക്കാര്‍ ആയുര്‍വ്വേദാശുപത്രിയില്‍ കോവിഡാനന്തര ചികില്‍സ പദ്ധതിക്ക് തുടക്കമായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്,  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ദിവ്യ ഷാജു, പഞ്ചായത്തംഗം റെക്സ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.രമ , എച്ച്.എം.സി.അംഗം ജോണി എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ബിന്ദു, ഡോ.ജിഫിന്‍ ജോസഫ്് എന്നിവരും സന്നിഹിതരായിരുന്നു.  നിര്‍ധനരായ കുട്ടികളുടെ ഓണ്‍പഠനത്തിലായി ആയുര്‍വ്വേദാശുപത്രി ജീവനക്കാര്‍ വാങ്ങിനല്‍കുന്ന സ്മാര്‍ട്ട് ഫോണുകളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!