ഓര്‍മയായത് കൊടകരയുടെ ഒരുമ മുത്തച്ഛന്‍

കൊടകര :  ഒരുമ മുത്തശ്ശന്‍ ഓര്‍മയായി. കൊടകര ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ ഒരുമ അയല്‍ക്കൂട്ടത്തിന്റെ എല്ലാമെല്ലാമായ എടത്തിപ്പറമ്പില്‍ വീട്ടില്‍ചന്ദ്രശേഖരന്‍ എന്ന ഒരുമ മുത്തശ്ശനാണ് ഇന്നലെ ഓര്‍മയായത്. 56 വീടുകളുള്ള ഇവിടത്തെ അയല്‍ക്കൂട്ടത്തിലെ മുന്‍പ്രസിഡണ്ടായിരുന്ന ഇദ്ദേഹം അവസാനനാളുകളില്‍ രക്ഷാധികാരിയായിരുന്നു.

ഈ മുത്തശ്ശനറിയാതെ ഒരുമറോഡില്‍ ഒന്നുമില്ലായിരുന്നു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ കൊടകര പഞ്ചായത്തിലേക്കുമാറ്റുന്നതിനായി മുത്തശ്ശന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല.  ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ എഴുത്തുകുത്തുകളും തയ്യാറാക്കിയ രേഖകളും ഒട്ടനവധിയാണ്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കൊടകര ഗ്രാമപഞ്ചായത്തോഫീസിനുമുമ്പില്‍ നടത്തിയ ധര്‍ണക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ആ സ്വപ്നം സാഫല്യത്തിലേക്കു അടുക്കുന്നതിനെയാണ് നിയമസഭാതെരഞ്ഞെടുപ്പുവന്നത്. അതിനാല്‍ അതുമാറ്റിവക്കുകയായിരുന്നു. ഒരുമയിലെ വീടുകള്‍ കൊടകര പഞ്ചായത്തിലേക്കു മാറ്റണമെന്ന  ത് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കൊടകര പഞ്ചായത്ത് കമ്മ്യൂണിററിഹാളിനുസമീപമുള്ള ഒരുമ റോഡിന് നവീകരണം നടത്തിയതിനുപിന്നില്‍ മുത്തശ്ശന്റെ കൈകളാണ്.കൊടകര ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രഗ്രന്ഥശാലയിലെ സജീവ അംഗമായിരുന്ന മുത്തശ്ശന്‍ വായനശാലയുടെ എല്ലാപരിപാടികളിലും മുമ്പപന്തിയിലുണ്ടായിരുന്നു.

ഈ വാര്‍ഡിലെ തണല്‍ പ്രസിഡണ്ടുകൂടിയായിരുന്നു ഇദ്ദേഹം ഒരുമഅയല്‍ക്കൂട്ടത്തിലെ എന്താവശ്യത്തിനും ഏതുസമയത്തും 80 പിന്നിട്ടിട്ടും ചെറുപ്പക്കാരനേപ്പോലെ ഓടിനടക്കുമായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം സേവനത്തില്‍നിന്നും വിരമിച്ചശേഷമാണ് കൊടകരയിലെത്തിയത്. മക്കളില്ലാത്ത ഇദ്ദേഹം കൊടകരക്കാരുടെ മുത്തശ്ശനായി.  ദേവകിക്കുട്ടിയാണ് ഭാര്യ.നരച്ചമുടിയും ചിരിച്ചമുഖവുമായി കൊടകരക്കാര്‍ക്ക് ചിരപരിചിതനായ ഈ ഒരുമയുടെ പൊതുപ്രവര്‍ത്തന്റെ നിര്യാണം  ഒരുഗ്രാമത്തിനുതന്നെ തീരാനഷ്ടമാണ്.

കൊടകര ഉണ്ണി

Related posts

1 Comment

  1. Ayyappan Kanjiraparambil

    My deep Condolences and Pranamam for the Grandfather for his sincere works in Oruma Ayalkoottam
    Ayyappan Kanjiraparambil 9895066350

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!