കോടാലി: പരസ്പര സൗഹാര്‍ദവും ഐക്യവും നിലനിര്‍ത്തികൊണ്ട് കോടാലി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനമാഘോഷിച്ചു. മഹല്ല് പ്രസിഡന്റ് സാദത്ത് ചെറിയേടത്ത്പറമ്പില്‍ പതാക ഉയര്‍ത്തികൊണ്ട് തുടക്കം കുറിക്കുകയും പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് അബൂബക്കര്‍ ഫൈസി മഹല്ല് ഖത്തീഫ് നേതൃത്വം നല്കുകയും സ്‌കൗട്ട്, ദഫ് എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിച്ചു.
മഹല്ല് സെക്രട്ടറി ശിഹാബ് തോരപ്പ, കല്ലൂപറമ്പില്‍ കബീര്‍, സാജുദ്ധീന്‍, നൗഷാദ്, മാഞ്ഞാന്‍പിള്ളി മൊയ്തീന്‍ ഹാജി, ഷറഫുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.