കൊടകര ; പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് അഭിഷേകം, മലര്‍നിവേദ്യം, 5.30 ന് ഗണപതിഹോമം, 7 ന് നവകാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 6.30 ന് ദീപാരാധന, 7 ന് കലാക്ഷേത്ര സംഗീതവിദ്യാലയത്തിന്റെ ഭക്തിഗാനമേള, രാത്രി 9 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പാമ്പാടി രാജന്‍ ദേവന്റെ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന്‍മാരാരും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.