കൊടകര ; മുതിര്‍ന്ന ഇലത്താള കലാകാരന്‍ കൊടകര കാവുംതറ തെക്കേടത്ത് വീട്ടില്‍ നാരായണന്‍ നായര്‍(87 ) അന്തരിച്ചു. തൃശൂര്‍പൂരം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം, ആറാട്ടുപുഴ, പെരുവനം പൂരങ്ങള്‍ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രമുഖപൂരങ്ങളിലും ഉത്സവങ്ങളിലും മേളം, പഞ്ചവാദ്യം എന്നിവയില്‍ ഇലത്താളനിരയില്‍ പങ്കെടുത്തു.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍ : മിനിദാസന്‍(മുന്‍പ്രസിഡണ്ട്, കൊടകരഗ്രാമപഞ്ചായത്ത്), കൊടകര ഉണ്ണി( മേളകലാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍) മനോജ് കാവില്‍(നാടകപ്രവര്‍ത്തകന്‍). മരുമക്കള്‍ : ദാസന്‍, പ്രിയ, യമുന.