ചുങ്കാല്‍: ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചാലക്കുടി വി.ആര്‍.പുരം പറമ്പിക്കാടന്‍ വീട്ടില്‍ 65 വയസ്സുള്ള ചന്ദ്രന്‍ ആണ് മരിച്ചത്. മറ്റത്തൂരിലെ ചുങ്കാല്‍ പോള്‍സണ്‍പടിക്ക് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.
കൊടകര പുലിപ്പാറക്കുന്ന് കുറ്റിക്കാടന്‍ ജസീന, മകന്‍ ജെറിന്‍, ബന്ധു റീന, ടിപ്പര്‍ലോറി ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.