കൊടകര : മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ ജനസമ്പര്‍ക്കപരിപാടിക്കിടെ ബി.ജെ.പി നേതാവിന്റെ ബാലസാഹിത്യകൃതിയായ തേന്‍മൊഴികള്‍ പ്രകാശനം ചെയ്ത് നടന്‍ സുരേഷ് ഗോപി. ഇന്നലെ വാസുപുരത്ത് നടന്ന കോഫി വിത്ത് സുരേഷ് ഗോപി ജനസമ്പര്‍ക്ക പര്യടനത്തിനിടെയാണ് ബി.ജെ.പി നേതാവുകൂടിയായ ശ്രീധരന്‍ കളരിക്കലിന്റെ 53 കവിതകളടങ്ങിയ സമാഹാരത്തിന്റെ പ്രകാശനം പ്രിയതാരം നിര്‍വഹിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടാണ് പുസ്ത്കം ഏറ്റുവാങ്ങിയത്.