ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാകേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രദർശനം സംഘടിപ്പിച്ചു.
പി ടി എ പ്രസിഡൻറ് എ. എം. ജോൺസൻ അധ്യക്ഷനായി മാനേജ്മെൻറ് പ്രതിനിധി എ.എൻ വാസുദേവൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡൻ്റ് സ്മിത വിനോദ് പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന ടെസ്സി എം മൈക്കിൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വി.ജെ. ആദിത്യൻ, പ്രഷ്യസ് സേമു, ടി.എ കൃഷ്ണാനന്ദ്, പി.എ നിഖില ‘ എന്നിവരാണ് പ്രദർശന ഇനങ്ങൾ ഒരുക്കിയത് അധ്യാപകരായ കെ.സൗമ്യ, ദീപ സെബാസ്റ്റ്യൻ, കെ.ഇ ഷിനി എം.ശ്രീകല, എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.