കൊടകര : കൊമ്പുവാദന കുലപതി എരവത്ത് രാമന്‍നായര്‍ക്ക് കലാലോകത്തിന്റെ യാത്രാമൊഴി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് മുതിര്‍ന്ന കൊമ്പുവാദ്യകലാകാരന്‍ എരവത്ത് രാമന്‍നായര്‍ അന്തരിച്ചത്. കൊടകര കാവുതറയിലെ വസതിയിലും സംസ്‌കാരം നടന്ന പാറമേക്കാവിന്റെ ശാന്തിഘട്ടിലും രാമന്‍നായര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധമേഖലകളില്‍നിന്നായി ഒട്ടനവധി പേരെത്തി.
സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.മുകുന്ദന്‍, വാദ്യകലാകാരന്‍മാരായ പെരുവനം കുട്ടന്‍മാരാര്‍, സതീശന്‍മാരാര്‍, വെളപ്പായ നന്ദനന്‍, കലാമണ്ഡലം മോഹനന്‍, പെരുവനം പ്രകാശന്‍മാരാര്‍,ക്ഷേത്രവാദ് യകലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭന്‍, മേളകലാസംഗീതസമിതിപ്രസിഡണ്ട് ഉണ്ണി പോറാത്ത്, അന്നമനട പരമേശ്വരമാരാര്‍ സ്മാരക പഠനകേന്ദ്രം സെക്രട്ടറി കൊടകര രമേഷ്, വെള്ളിക്കൊമ്പ് നാരായണന്‍നായര്‍, തൃപ്പാളൂര്‍ ശിവന്‍, പൈപ്പോത്ത് ഉണ്ണി, കൊമ്പത്ത് ശശി, തൃക്കൂര്‍ സജി, തൃക്കൂര്‍ അനിലന്‍, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മ്മല്‍, പുത്തുകാവ് ദേവ്‌സവം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ എടാട്ട്, ആറാട്ടുപുഴ എം.രാജേന്ദ്രന്‍, മോഹനചന്ദ്രന്‍ തൊട്ടിപ്പാള്‍ എന്നിവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കേരളസര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ഇരിങ്ങാലക്കുട ആര്‍ഡി.ഒ എം.കെ.ഷാജി, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍.രാജു എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. കൊടകര എസ്.ഐ കെ.എസ്.സുബിത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.