കൊടകര : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു . 14 മുതല്‍ 17 വരെ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ വച്ചാണ് കലോത്സവം. മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് പട്ടത്തും ചേര്‍ന്ന് ലോഗോ വിദ്യാര്‍ഥികള്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ് , പഞ്ചായത്ത് മെമ്പര്‍മാരായ എ എസ് സുനില്‍കുമാര്‍ ,നിജി വത്സന്‍, ജിനി സതീശന്‍, നിത അര്‍ജ്ജുനന്‍, മാനേജ്‌മെന്റ് പ്രതിനിധി എ എന്‍ വാസുദേവന്‍ , വികസന സമിതി കണ്‍വീനര്‍ എന്‍ എന്‍ രാമന്‍, ട്രഷറര്‍ ഷാജി എം ജെ, പ്രിന്‍സിപ്പാള്‍ ബി സജീവ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ എസ് എന്‍ മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരിങ്ങാലക്കുടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷെബിന്‍ ഷോബിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.