
കൊടകര : ആനത്തടം സെന്റ് തോമാസ് ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ ഭാഗമായി നടത്തുന്ന ഊട്ടുതിരുനാളിന് ഫാ. സജി വലിയവീട്ടില്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. തിരുനാള്‍ ദിനമായ 3 ന് രാവിലെ 9 ന് തിരുനാള്‍ പാട്ടുകൂര്‍ബ്ബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും.
ഡോ. നെവീന്‍ ആട്ടോക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ച് ഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് 6.30 ന് കെ.സി.വൈ.എം. നേതൃത്വം നല്‍കുന്ന കലാസന്ധ്യ നടക്കും. ഇടവക വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത്, കൈക്കാരന്മാരായ വില്‍സന്‍ മംഗലന്‍, ജോഷി മുള്ളന്‍കുഴി, ലാസര്‍ ചാതേലി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റിയന്‍ മാടവന എന്നിവര്‍ നേതൃത്വം നല്‍കും.