കനകമല : 83 മത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ത്ഥാടനത്തിന്, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം പകര്‍ന്ന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. അഴിക്കോട് മാര്‍ തോമശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് തോമസ് പള്ളിയുടെ അള്‍ത്താരയില്‍ നിന്നും റെക്ടര്‍ ഫാ.ഡേവീസ് കാച്ചപ്പിള്ളി സി എം ഐ . പകര്‍ന്ന് നല്‍കിയ ദീപം പോട്ട ചെറുപുഷ്പം പള്ളി, പേരാമ്പ്ര, കൊടകര, വല്ലപ്പടി പള്ളികളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട് ആറിന് കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദീപശിഖ പ്രയാണമായി എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ തീര്‍ത്ഥാട ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂ ക്കാരന് കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാട കേന്ദ്രം റെക്ടര്‍ ഫാ . ഷിബു നെല്ലിശ്ശേരി അദ്ധ്യക്ഷനായി. അസി. റെക്ടര്‍ ഡാനിഷ് കണ്ണാടന്‍, ഫെമിന്‍ ചിറ്റിലപ്പിള്ളി , പി ആര്‍ ഒ ഷോജന്‍ ഡി വിതയത്തില്‍ ദീപ പ്രയാണം കണ്‍വീനര്‍ ലിന്റോ കരുത്തി കൈക്കാരന്‍മാരായ ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, ഡേവീസ് ചക്കാലക്കല്‍, സബാസ്റ്റ്യന്‍ കള്ളത്തിങ്കല്‍, ലിജോ ചക്കാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.