Breaking News

ശ്രേഷ്ഠമായ പൈതൃകം ഭാരതത്തിന്റെ പിന്‍ബലം: കെ.ബി.ശ്രീദേവി

nssകൊടകര :ആധുനികലോകത്തിന്റെ ജീര്‍ണതകള്‍ക്കുമുമ്പില്‍ ഭാരതത്തിനു തലയുയര്‍ത്തിനില്‍ക്കാന്‍ കഴിഞ്ഞത് ശ്രേഷ്ഠമായ പൈതൃകത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന് എഴുത്തുകാരി കെ.ബി.ശ്രീദേവി. സങ്കീര്‍ണതകളെ സംസ്‌കാരംകൊണ്ട് പ്രതിരോധിക്കാന്‍ ഭാരതത്തിന് എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നും അമ്മമാര്‍ പകര്‍ന്നു നല്‍കിയ സംസ്‌കാരമാണ് അത് സാധ്യമാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എന്‍.എസ്.എസ്.കരയോഗം മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നായര്‍ വനിതാസംഗമം-സീതായനം നെല്ലായി കാവല്ലൂര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ സ്ത്രീത്വാര്‍ദര്‍ശം എന്ന വിഷയത്തില്‍ ഒ.എസ്.സതീഷ് പ്രഭാഷണം നടത്തി.ഹ്യൂമണ്‍ റിസോഴ്‌സസ് സെന്റര്‍ കോ-ഓര്‍ഡിനേററര്‍ ആര്‍.ബാലകൃഷ്ണന്‍, കെ.എന്‍.ഹരിനാരായണന്‍,പ്രൊ.സാവിത്രി ലക്ഷ്മണന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!