കൊടകര: മഴ തോര്‍ന്ന് മാനം തെളിഞ്ഞതോടെ, ദേശീയപാതയ്ക്ക് നടുവിലെ മീഡിയനില്‍ അരളിച്ചെടികള്‍ പൂത്തത് കാഴ്ചയ്ക്ക് വിരുന്നാകുന്നു. ദേശീയപാത 47-ലെ കൊടകര മുതല്‍ പേരാമ്പ്ര വരെയുള്ള ഭാഗത്താണ് വിവിധ നിറത്തിലുള്ള അരളിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്.
പാതകള്‍ക്കിടയിലുള്ള മീഡിയനിലെ ആകര്‍ഷകങ്ങളായ പൂങ്കുലകള്‍ ഇരുഭാഗത്തേക്കുമുള്ള യാത്രക്കാരുടെ മനം നിറയ്ക്കും. ദേശീയപാതയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാതയ്ക്കു നടുവിലെ മീഡിയനുകളില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇവയുടെ പരിപാലനം. അരളി കൂടാതെ ചിലയിടങ്ങളില്‍ ചെത്തിപ്പൂക്കളും പൂത്തുനില്‍ക്കുന്നുണ്ട്. സവിശേഷയിനം മുളകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മാതൃഭൂമിക്ക് വേണ്ടി നമ്മുടെ കൊടകരയില്‍ നിന്നും രഞ്ജിത് മാധവന് തെയ്യാറാക്കിയ റിപ്പോര്‍ട്ട്.