കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Apple

Hits: 26

KDA Obit Jan 14കൊടകര : കുറുമാലിപ്പുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി തൃക്കണ്ണപുരം ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മറ്റത്തൂര്‍ക്കുന്ന് പടിഞ്ഞാട്ടുംമുറി എരിഞ്ചേരി വീട്ടില്‍ ജെയിംസിന്റെ മകന്‍ ജാന്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ജാന്‍ സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാന്‍ പോയത്.

കുളിക്കുന്നതിനിടെ നീന്തലറിയാത്ത ജാന്‍ മുങ്ങിപ്പോകുകയായിരുന്നു. ചാലക്കുടി ക്രെസന്റ് പബ്ലിക് സ്‌കൂളിലെ 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാന്‍. പുതുക്കാട് നിന്നെത്തിയ അഗ്നിശമനസേനപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്കുകയറ്റിയത്. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 ന് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. അമ്മ : മെര്‍ലി. സഹോദരന്‍ : ജീവന്‍.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.