നന്തിക്കര: നന്തിക്കര താന്നിയില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് ആഘോഷിക്കും. രാവിലെ 3.30 ന് പള്ളിയുണര്‍ത്തല്‍, 4 ന് നിര്‍മാല്യം, 4.30 ന് അഭിഷേകം, 5.30 ന് ഉഷപൂജ, 6.30 ന് പന്തീരടിപൂജ, 6.45 മുതല്‍ 12. 30 വരെ ലക്ഷ്മീവിധാനപൂജയും നാണയപ്പറസമര്‍പ്പണവും,7.30 ന് ഗായത്രി മ്യൂസിക്‌സ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള,
7.45 നി് നവകം,പഞ്ചഗവ്യംപൂജ, ഉച്ചക്ക് 12.30 ന് അഭിഷേകം, വൈകീട്ട് 3.30 ന് കാഴ്ചശിവേലിഎഴുന്നള്ളിപ്പ്, പെരുവനം സതീശന്‍മാരാര്‍,കൊടകര അനൂപ്,വയലൂര്‍ സുകുമാരന്‍, ചേര്‍പ്പ് മണി, മച്ചാട് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളം,6.30 ന് നടനം കലാസമിതിയുടെ ശിങ്കാരിമേളം, ശ്രീമൂലസ്ഥാനത്തുനിന്നും കാളകളി, താലംവരവ്, 7 ന് ദീപാരാധന, രാത്രി 8.30 ന് മൂകാംബിക നാട്യകലാക്ഷേത്രത്തിന്റെ നാട്യവസന്തം, രാത്രി 12.30 ന് താലപ്പൊലി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് നടുവത്ത് കൃഷ്ണന്‍ നമ്പൂതിരി, നാരായണന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.