കൊടകര: നെല്ലായി കൊളത്തൂരില്‍ ദേശീയപാതയോടു ചേര്‍ന്നുള്ള കൊളത്തൂര്‍ ചാല്‍ പാടശേഖരത്തില്‍ തീ പടര്‍ന്നത് പ്രദേശത്താകെ ഭീതിയിലാഴ്ത്തി. പതിനഞ്ച് ഏക്കറോളം വരുന്ന കൊളത്തൂര്‍ ചാല്‍ വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുകയാണ്.
ഇതില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലിനാണ് തീപിടിച്ചത്. ഉയരത്തില്‍ സമീപപ്രദേശത്താകെ പുക ഉയര്‍ന്നതും, ചുറ്റുവട്ടമുള്ള വീടുകളിലേക്ക് പുക പടര്‍ന്നതും നാട്ടുകാരെ ഭീതിയിലാക്കി. സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് തീയണച്ചത്.