കൊടകര: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി കൊടകര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാസ്‌ക് ഉപയോഗ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി ബിജെപി കൊടകര പഞ്ചായത്തില്‍ 15000 മാസ്‌ക് വിതരണം ചെയ്യുന്നു. മാസ്‌ക് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചാം വാര്‍ഡായ വല്ലപ്പാടിയില്‍ ആശാപ്രവര്‍ത്തകയും കൊടകര ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ടുമായ റോസിലി വര്‍ഗീസിനു നല്‍കി ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കെ. അനീഷ് കുമാര്‍ നിര്‍വഹിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിഈ ബുദ്ധിമുട്ടേറിയ കാലത്തുംല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തക മിനി വിജയനേയും വല്ലപ്പാടിയിലെ റേഷന്‍ ഷോപ്പ് ലൈസന്‍സി ബെറ്റി ജോര്‍ജിനെയും ബിജെപി ജില്ലാ പ്രസിഡന്റ് ചാലക്കുടി മണ്ഡലം പ്രസിഡണ്ട് സജീവ് പള്ളത്തും ആദരിച്ചു അഞ്ചാം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകര്‍ വാര്‍ഡിലെ എല്ലാ വീടുകളിലും മാസ്‌ക് വിതരണം നടത്തി. ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹ് എം കൃഷ്ണകുമാര്‍, ബിജെപി ചാലക്കുടി മണ്ഡലം സെക്രട്ടറിയും കൊടകര ഗ്രാമപഞ്ചായത്ത് അംഗവുമായ ടി വി പ്രജിത്ത്, ബിജെപി കൊടകര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.ബി. ബിജേഷ്, രഘു പാട്ടത്തില്‍, ബൂത്ത് പ്രസിഡണ്ടുമാരായ വിനോദ് നാനാട്ടി, രതീഷ് കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൊടകര: ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മുഖാവരണ പഞ്ചായത്താക്കിമാറ്റുന്നതിന്റെ ഭാഗമായി നാലാംവാര്‍ഡായ അഴകത്ത് മാസ്‌ക്ക് വിതരണവും നിര്‍ധനര്‍ക്കുള്ള അവശ്യ സാധങ്ങളുടെ രണ്ടാം ഘട്ട വിതരണത്തിന്റെ ഉദ്ഘാടനവും ബിജെപി ജില്ല പ്രസിഡന്റ് അഡ്വ കെ കെ അനീഷ്‌കുമാര്‍ നിര്‍വഹിച്ചു. മോഹനന്‍ വെമ്മനാട്ട്, ഉണ്ണികൃഷ്ണന്‍ എടാട്ട് എന്നിവരില്‍നിന്നും പി എം കെയര്‍ ഫണ്ടിലേക്കുള്ള സംഭാവന ജില്ല പ്രസിഡണ്ട് ഏറ്റുവാങ്ങി.
വാര്‍ഡ് മെമ്പര്‍ അഡ്വ: ആശ രാമദാസ് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സജി പള്ളത്ത്, മണ്ഡലം സെക്രട്ടറി ടി. വി.പ്രജിത്ത്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മുരളി, ജനറല്‍ സെക്രട്ടറി ബിജേഷ്, ബൂത്ത് പ്രസിഡന്റ് ശിഖില്‍ വിഷ്ണു, കെ. എസ് .പ്രകാശന്‍, ശശിധരന്‍ പാട്ടത്തില്‍,രാജീവ് പാടിയില്‍, അനൂപ് നാഗത്ത്, വിനീത് മൂലയില്‍, യുവമോര്‍ച്ച ബൂത്ത് സെക്രട്ടറി നകുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.