Breaking News

വിവിധ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊടകര:കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി,പ്രസാദൂട്ട് എന്നിവയുണ്ടായി.ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി  കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നവര്‍ കാര്‍മികത്വം വഹിച്ചു.

ആളര്‍: വള്ളിവട്ടത്തുകാരന്‍ തറവാടുവക മുത്തപ്പന്‍-ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, പ്രസാദഊട്ട്, ചൊവ്വല്ലൂര്‍ മോഹനന്‍ വാരിയരുടെ തായമ്പക എന്നിവയുണ്ടായി.

നെല്ലായി: മുല്ലയ്ക്കല്‍ ഘണ്ഡാകര്‍ണന്‍-ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.ഗണപതിഹോമം, വിശേഷാല്‍പൂജകള്‍,കലശാഭിഷേകം, പ്രസാദഊട്ട്, മേളം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി സിദ്ധാര്‍ഥന്‍ ചേര്‍ത്തല കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!