കൊടകര : ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാളെ വോട്ട്ചെയ്യാന്‍ പോളിങ് ബൂത്തിലത്തെുന്നവര്‍ പേര് വോട്ടര്‍പട്ടികയിലുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പ് വരുത്തണം. പോളിങ് ബൂത്തിന് സമീപത്തെ ബൂത്ത്തല ഉദ്യോഗസ്ഥന്‍െറ (ബി.എല്‍.ഒ) പക്കല്‍നിന്ന് വോട്ടര്‍പട്ടിക നോക്കി പേര് കണ്ടത്തൊം. ബി.എല്‍.ഒ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ്, സ്ഥാനാര്‍ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ്് എന്നിവ കരുതിയാല്‍ പട്ടികയില്‍ പേര് വേഗം കണ്ടത്തൊം. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സ്ലിപ്പില്‍ ഉണ്ടാവരുത്. സ്ഥാനാര്‍ഥികളുടെ പട്ടിക, ചിഹ്നം എന്നിവയും ബൂത്തിന്‍െറ പരിധിയില്‍വരുന്ന പ്രദേശങ്ങളുടെ വിവരവും ബൂത്തിന് പുറത്ത് രേഖപ്പെടുത്തിയിരിക്കും.
വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്നുവേണം ബൂത്തിനുള്ളില്‍ കടക്കാന്‍. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് അധികാരമുണ്ട്.
ബൂത്തില്‍ കടന്നശേഷം വോട്ടര്‍ ഒന്നാം പോളിങ് ഓഫിസറുടെ സമീപം എത്തണം. മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക നോക്കി അദ്ദേഹം സമ്മതിദായകന്‍െറ പേര് കണ്ടത്തെി ഉറക്കെ വായിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളവയില്‍ സമ്മതിദായകന്‍ നല്‍കുന്ന രേഖ പോളിങ് ഓഫിസര്‍ പരിശോധിച്ച് വോട്ടറെ തിരിച്ചറിയും രണ്ടാം പോളിങ് ഓഫിസര്‍ ഇടതു ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും. വോട്ടറുടെ വോട്ടര്‍പട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ രണ്ടാം പോളിങ് ഓഫിസര്‍ വോട്ടര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സമ്മതിദായകന്‍െറ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം വോട്ട് ചെയ്യാനുള്ള സ്ലിപ്പും നല്‍കും. സ്ലിപ്പില്‍ വോട്ട് രജിസ്റ്ററിലെയും വോട്ടര്‍ പട്ടികയിലെയും സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും.
തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിന്‍െറ നിയന്ത്രണചുമതലയുള്ള മൂന്നാം പോളിങ് ഓഫിസറോ പ്രിസൈഡിങ് ഓഫിസറോ സ്ലിപ് വാങ്ങിയ ശേഷം വിരലിലെ മഷി ഉണങ്ങിയിട്ടില്ളെന്ന് ഉറപ്പുവരുത്തി വോട്ടിങ് യന്ത്രത്തിനടുത്തേക്ക് പോകാനനുവദിക്കും. യന്ത്രത്തിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി പോളിങ് ഓഫിസര്‍ യന്ത്രം വോട്ടിങ്ങിന് സജ്ജമാക്കും. വോട്ടര്‍ രജിസ്റ്ററിലെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ബിസി (BUSY) എന്ന് രേഖപ്പെടുത്തിയ ബള്‍ബ് ചുവപ്പ് നിറത്തില്‍ പ്രകാശിക്കും. വോട്ടിങ് കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചിട്ടുള്ള ബാലറ്റ് യൂനിറ്റില്‍ റെഡി എന്നു രേഖപ്പെടുത്തിയ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കും.
വോട്ട് രേഖപ്പെടുത്താന്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ റെഡി ബള്‍ബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയുടെ പേരിനുനേരെയുള്ള ലൈറ്റ് ചുവന്നതായി പ്രകാശിക്കും. ഒപ്പം കണ്‍ട്രോള്‍ യൂനിറ്റില്‍നിന്ന് ബീപ്പ് ശബ്ദം കേള്‍ക്കാനാവും. സെക്കന്‍ഡുകള്‍ക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ്പ് ശബ്ദം നിലക്കും. അടുത്ത വോട്ടര്‍ക്ക് വോട്ട്ചെയ്യാന്‍ പോളിങ് ഓഫിസര്‍ വീണ്ടും കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തണം.വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതില്‍ സംശയമുള്ളവര്‍ക്ക് പ്രിസൈഡിങ് ഓഫിസര്‍ തന്‍െറ വശമുള്ള മാതൃകായന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവിധം കാണിച്ചുകൊടുക്കും.
അന്ധരും അവശരും സമ്മതിദാനം രേഖപ്പെടുത്തുമ്പോള്‍
സമ്മതിദായകന് അന്ധതയോ അവശതയോ കാരണം പരസഹായമില്ലാതെ വോട്ട് ചെയ്യാനാവില്ളെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഒരാളുടെ സഹായം തേടാന്‍ അനുവദിക്കും. പേര്, ചിഹ്നം എന്നിവ കാണാന്‍ സാധിക്കാത്തവര്‍ക്കും ശാരീരിക വിഷമതയാല്‍ ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താനാവാത്തവര്‍ക്കുമാണ് സഹായിയെ അനുവദിക്കുക. സമ്മതിദായകന്‍െറ സമ്മതപ്രകാരം വോട്ട് രേഖപ്പെടുത്താന്‍ 18ന് താഴെയല്ലാത്ത പ്രായമുളള ഒരാളെ വോട്ടിങ് കമ്പാര്‍ട്ട്മെന്‍റില്‍ കൊണ്ടുപോകാം. എന്നാല്‍, വോട്ടറുടെ നിരക്ഷരത ആനുകൂല്യത്തിന് അര്‍ഹമല്ല. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും വോട്ടറെ സഹായിക്കാനാവില്ല.
കാഴ്ചശക്തിയില്ലാത്തവരുടെ സൗകര്യാര്‍ഥം ഒന്നു മുതല്‍ 16 വരെ ബ്രയിലി അക്കങ്ങള്‍ ബാലറ്റ് യൂനിറ്റില്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേരിന് നേരെ നീല ബട്ടണിന്‍െറ വലതു വശത്താണ് അക്കങ്ങള്‍. 2006ന് ശേഷമുളള വോട്ടിങ് യന്ത്രങ്ങളില്‍ ഈ സൗകര്യമുണ്ട്.അവശതയോ അന്ധതയോ ഉളള സമ്മതിദായകനെ സഹായിക്കാന്‍ സ്ഥാനാര്‍ഥിക്കോ ഏജന്‍റിനോ അനുവാദം ലഭിക്കും. എന്നാല്‍, വോട്ടെടുപ്പ് ദിവസം ഒരാള്‍ക്ക് വേണ്ടി മാത്രമേ സഹായിക്ക് പ്രവര്‍ത്തിക്കാനാവൂ. വോട്ടിന്‍െറ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റൊരു ബൂത്തില്‍ സമ്മതിദായകന്‍െറ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ളെന്നും ഫാറം ആറില്‍ രേഖപ്പെടുത്തി പ്രിസൈഡിങ് ഓഫിസര്‍ക്ക് നല്‍കുകയും വേണം.
ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥികൾ
പി.സി. ചാക്കോ (യു.ഡി.എഫ്) | |
നിലവില്‍ തൃശൂര്‍ എം.പി. കെ.എസ്.യുവിലൂടെ യൂത്ത് കോണ്‍ഗ്രസിലത്തെി സംസ്ഥാന പ്രസിഡന്‍റായി. 80-82ല്‍ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായമന്ത്രി. 91ല്‍ തൃശൂരില്‍നിന്ന് ആദ്യമായി ലോക്സഭയിലെ ത്തി. | |
ഇന്നസെന്‍റ് (എല്‍.ഡി.എഫ്) | |
മലയാള ചലച്ചിത്ര നടനും നിര്‍മാതാവും.ഇരിങ്ങാലക്കുട സ്വദേശി. 34ാം വയസില്‍ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് രാഷ്ട്രീയ രംഗത്തു നിന്ന്വിട്ടുനിന്നു. | |
ബി. ഗോപാലകൃഷ്ണന്‍ (ബി.ജെ.പി) | |
ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി,സ്റ്റേറ്റ് എക്സികൃൂട്ടീവ് അംഗം, തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഒപ്താല്‍മോളജിസ്റ്റായ ഡോ.ആശയാണ് ഭാര്യ. 2000ത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു. | |
കെ. അംബുജാക്ഷന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) | |
ഇന്ത്യയിലെ അറിയപ്പെടുന്ന അംബേദ്കറിസ്റ്റുകളില്‍ ഒരാള്‍.കേരള ദലിത് മഹാസഭയുടെ സ്ഥാപകന്‍. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി.പന്തളം സ്വദേശി. |
Name: | K.P. Dhanapalan | |
Margin: | 71679 Votes | |
Party: | Indian National Congress | |
Runner Up: | U.P. Joseph ( CPM ) |
തൃശൂർ മണ്ഡലത്തിലെ സ്ഥാനാര്‍ഥികൾ
കെ.പി. ധനപാലന്‍ (യു.ഡി.എഫ്) | |
ചാലക്കുടിയിലെ സിറ്റിങ് എം.പി.എറണാകുളം മുന്‍ ഡി.സി.സി പ്രസിഡന്‍റ്. നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. 1987ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. | |
സി.എന്‍. ജയദേവന്‍ (എല്‍.ഡി.എഫ്) | |
സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി. എ.ഐ.വൈ.എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി, അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. | |
കെ.പി. ശ്രീശന്‍ (ബി.ജെ.പി) | |
എ.ബി.വി.പി സംസ്ഥാന സെക്രട്ടറി,ദേശീയ എക്സിക്യൂട്ടീവ് അംഗം, യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. | |
പ്രഫ. സാറാ ജോസഫ് (എ.എ.പി) | |
എഴുത്തുകാരിയും സാമൂഹ്യപ്രവത്തകയും. 1978ല്‍ പട്ടാമ്പി ഗവ. കോളജില്‍ അധ്യാപികയായി. പാലക്കാട് ഗവ. വിക്ടോറിയ കോളജിലും പഠിപ്പിച്ചിട്ടുണ്ട്. വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരി. |
Name: | P.C. Chacko | |
Margin: | 25151 Votes | |
Party: | Indian National Congress | |
Runner Up: | C.N. Jayadevan ( CPI ) |