കൊടകര: മറ്റത്തൂര്‍കുന്ന് കപ്പേള പരിസരത്തെ മാലിന്യക്കൂമ്പാരം മാസങ്ങളായിട്ടും മാറ്റാത്തത്തില്‍ ബി.ജെ.പി.-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊടികുത്തി പ്രതിഷേധിച്ചു. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് പി.സി.ബിനോയ് അധ്യക്ഷനായി.
പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുജിത്ത് ആനന്ദപുരത്ത്കാരന്‍, യുവമോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ പി.എ.അകേഷ്, കമ്മിറ്റി അംഗം എം.പി.യദുകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി