കൊടകര : ചാലക്കുടിയില്‍ സ്ത്രീ പീഡനക്കേസില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍. കൊടകര മറ്റത്തൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ ബ്‌ളോക്ക് സെക്രട്ടറിയുമായ ശ്രീകാന്ത്, കൊളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പത്തോളം പ്രതികളുണ്ടെന്നാണ് സൂചന. ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ശ്രീകാന്തിന്റെ സുഹൃത്ത് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീക്ഷിണിപ്പെടുത്തി ശ്രീകാന്തും ആറ് കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനാണ് ശ്രീകാന്ത്.
പ്രതികള്‍ക്ക് സി.പി.എം ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. വിദ്യാഭ്യാസമന്ത്രിക്കും സിപിഎം നേതാക്കളുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊരട്ടി ഭാഗത്ത് താമസിക്കുന്ന യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം അപഹരിക്കുകയുമായിരുന്നു.