വെള്ളിക്കുളങ്ങര: അനധികൃത വിദേശമദ്യ വിൽപ്പന , പ്രതി പിടിയിൽ 5 ലിറ്റർ വിദേശമദ്യവുമായി ചാലക്കുടി- രണ്ടുകൈ റൂട്ടിൽ ഓടുന്ന അന്ന റോസ്ബസ്സിലെ കണ്ടക്ടർ ആയ വിനായകൻ (36) ട/0 സുരേന്ദ്രൻ കണിയാംപറമ്പിൽ വീട് രണ്ടു കൈ എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
തശ്ശുർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിന്റെ ഭാഗമായി ചാലക്കുടി ഡി വൈ എസ് പി ലാൽജിയുടെ പ്രത്യേക നിർദേശ പ്രകാരം വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ ലൈജുമോൻ, എസ് ഐ ഷിജു, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സതീഷ്, എസ് സി പി ഓ മാരായ വെൽസ്’ ജോഷി സി പി ഓ മാരായ വിൽസൻ, ബിനു പള്ളത്തേരി, ദീപക്ക് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറ്റിച്ചിറ രണ്ടു കൈ മേഖലകളിൽ ബസ്സ് ജീവനക്കാരും ഒട്ടോ ഡൈവർമാരും സ്ഥിരമായി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവര പ്രകാരം പോലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ സ്ഥിരമായി ചാലക്കുടി ബി വറേജിൽ നിന്നും മദ്യം വാങ്ങി ബസ്സിൽ സൂക്ഷിച്ച് മലയോര മേഖലയിലെ ആദിവാസി കൾക്കടക്കം വിൽപ്പന നടത്തി വരികയായിരുന്നു. വരും ദിവസങ്ങളിലും മദ്യമാഫിയകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ ലൈജുമോൻ അറിയിച്ചിട്ടുണ്ട്.