വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര മുഹയിദ്ദീന്‍ ടൗണ്‍ ജുമാ മസ്ജിത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ദാറുല്‍ ഉലും മദ്രസ ഹാളില്‍ വെച്ച് നടന്ന സംഗമത്തില്‍ ഇമാം മുഹമ്മദ് റഫീക്ക് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.കെ. കാസിം അദ്ധ്യക്ഷത വഹിച്ചു.
ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുരേഷ് തൃക്കാശ്ശേരി, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി റവ. ഫാ. ജോണ്‍ വൈനിലത്തില്‍, വെളളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍.സുധീഷ്, സി.പി.എം. എല്‍.സി. സെക്രട്ടറി പി. സി. ഉമേഷ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ. ആര്‍ ഔസേപ്പ്, സി.പി.ഐ. എല്‍.സി., സെക്രട്ടറി റെന്നി വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ. മോളി തോമാസ്, എ.കെ. പുഷ്പാകരന്‍, ക്ലാര ജോണി, കോടാലി മുഹയ്ദീന്‍ പള്ളി പ്രസിഡന്റ് തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. സെക്രട്ടറി കരീം മഞ്ഞകണ്ഠന്‍, റഷീദ് ഏറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.