കൊടകര: നിലം ഉഴുകുന്നതിനിടെ ടില്ലറിന്റെ കൊഴു ദേഹത്തടിച്ചു കൊണ്ട് ഉഴവുകാരന്‍ മരിച്ചു. കൊടകര പേരാമ്പ്ര ചിറക്കഴ ഓമ്പുള്ളി വീട്ടില്‍ വേലായുധന്റെ മകന്‍ ചന്ദ്രപ്പന്‍ (45) ആണ് മരിച്ചത്. കൊടകര കുഴിക്കാണി പാടത്ത് ശനിയാഴ്ച പകല്‍ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
പരിക്കേറ്റ ഉടനെ തന്നെ ഇയാളെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍. അവിവാഹിതനാണ്. അമ്മ: അമ്മിണി. സഹോദരങ്ങള്‍: പരേതനായ രാമന്‍കുട്ടി, അംബിക, മല്ലിക, ഓമന, വത്സല.