ഫോട്ടോഗ്രാഫിയെ പ്രണയിച്ച ഭിഷഗ്വരന്‍ – ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍
ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ തന്റെ വീട്ടിലെ ഫോട്ടോഗ്രാഫുകളാല്‍ ഗാലറിയൊരുക്കിയ പരിശോധനാമുറിയില്‍ കൊടകര: ആരോഗ്യശാസ്ത്രവും കലയും സംഗമിപ്പിച്ച് ആയിരങ്ങള്‍ക്ക് മാനസികാരോഗ്യം സമ്മാനിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ പ്രതിഭയാണ് ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍. താന്‍ പകര്‍ത്തിയ പൂക്കളും പൂമ്പാറ്റകളും ഉള്‍പ്പെടുന്ന നിരവധി ചിത്രങ്ങളുടെ ഗാലറിയാണ് വീട്ടിലെത്തുന്ന രോഗികള്‍ക്കായി നാട്ടിന്‍പുറത്തിന്റെ നന്മ തിരിച്ചറിഞ്ഞ ഈ ഭിഷഗ്വരന്‍ ഒരുക്കിയിരിക്കുന്നത്. ഫോട്ടാഗ്രാഫിയുടെ ചരിത്രം പറയുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ഫോട്ടോഗ്രാഫി മ്യൂസിയങ്ങളിലൊന്നായ ഫോട്ടോ മ്യൂസ് തൃശൂര്‍…