ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ശുചി മുറി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എം. ജോൺസൻ അധ്യക്ഷനായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വൃന്ദാകുമാരി, എ.എസ് സുനിൽകുമാർ, നിജി വൽസൻ, ശ്രീജിത്ത് പട്ടത്ത് മാനേജ്മെൻറ് പ്രതിനിധി എ.എൻ വാസുദേവൻ, പി.ടി.എ വൈസ് പ്രസിഡൻറ് സോമൻ മുത്രത്തിക്കര എം.പി.ടി എ പ്രസിഡൻ്റ് സ്മിത വിനോദ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ സ്വാഗതവും. പ്രിൻസിപ്പാൾ കെ.പി ലിയോ നന്ദിയും പറഞ്ഞു.