Breaking News

ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ സ്വീകരണം നല്‍കി.

ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ എത്തിയപ്പോള്‍

കൊടകര : ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ വൈദികരുടെയും, സന്യസ്തരുടെയും, കൈക്കാരന്മാരുടെയും, ഇടവക ജനത്തിന്റെയും കൂട്ടായ്മയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി.

ദേവാലയത്തില്‍ പ്രതിഷ്ഠിച്ച പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക് നൂറുകണക്കിന് ഭക്തജനങ്ങള്‍ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹാശിസ്സുകള്‍ക്ക് നന്ദിയേകുവാനുമായി കടന്നു വന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!