മറ്റത്തൂര്‍: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ വെള്ളിക്കുളങ്ങര ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചെമ്പുച്ചിറ ഗവ എച്ച് എസ് എസില്‍ അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ ജയന്തി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മറ്റത്തൂര്‍ പഞ്ചായത്തംഗം സുബിത വിനോദ്കുമാര്‍ അധ്യക്ഷയായി. വെള്ളിക്കുളങ്ങര സി ഐ സി വി ലൈജുമോന്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എസ് ഐ എസ് എസ് ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം ആശ ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ടി വി ഗോപി, പ്രധാനാധ്യാപിക പി പി ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പില്‍, എസ് പി സി എസി പി ഒ ജി എ സിന്ധു,, സുരേഷ് കടുപ്പശേരിക്കാരന്‍, ജിജു കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസര്‍ ഡോ ടി വി വിമല്‍കുമാര്‍ ക്ലാസെടുത്തു.