കൊടകര: കെ.എസ്.ആര്‍.ടി .സി ഡിപ്പോകളില്‍നിന്നും ബസ്സുകള്‍ സര്‍വീസ് തുടങ്ങിയതോടെ കൊടകരമേഖലയിലും യാത്രക്കാര്‍ സജീവമായി. തൃശൂര്‍,പുതുക്കാട്,ചാലക്കുടി,മാള എന്നീ ഡിപ്പോകളില്‍നിന്നുള്ള ബസ്സുകളാണ് കൊടകരയിലേയും മലയോരഗ്രാമമായ കോടാലി, വെള്ളിക്കുളങ്ങര പ്രദേശവാസികളായ യാത്രക്കാര്‍ക്കും അനുഗ്രഹമായത്.
ടിക്കറ്റി്നിരക്കില്‍ വര്‍ധന യുണ്ടെങ്കിലും 50 ശതമാനം യാത്രക്കാരുമായാണ് മിക്ക ബസ്സുകളും സര്‍വീസ് നടത്തിയത്. യാത്രക്കരും ബസ് ജീവനക്കാരും മാസ്‌കുധരിച്ചും അകലംപാലിച്ചുമൊക്കെയാണ് ബസ്സില്‍ യാത്ര. എന്നാല്‍ ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അകലം പാലിക്കല്‍ പൂര്‍ണമാകുന്നില്ല.