കൊടകര ; പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രം, പുത്തുകാവ് ദേവീ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി മംഗലത്ത് അഴകത്ത് ഹരിദത്തന്‍ നമ്പൂതിരിയുടെ അശീതി ആഘോഷം തിങ്കളാഴ്ച രാവിലെ 10 മുതല്‍ പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മല്‍ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം പത്മനാഭസ്വാമീക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് സുവര്‍ണഹാരം സമ്മാനിക്കും. ചടങ്ങില്‍ അശീതി സ്മരണികയുടെ പ്രകാശനം കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ നിര്‍വഹിക്കും.