Breaking News

കുട്ടികളുടെ സാഹിത്യ സദസ്സ് ശ്രദ്ധേയമായി

ആനന്ദപുരം: വായനാ മാസാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികളുടെ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ബാലാമണി അമ്മയായി രംഗത്ത് വന്ന ഒന്നാം ക്ലാസുകാരി കെ.പാർവ്വണ കവിത ചൊല്ലി സദസ്സ് ഉദ്ഘാടനം ചെയ്തു.

മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെ പരിചയപ്പെടുത്തി നടത്തിയ ചടങ്ങ് കുട്ടികൾക്ക് നവ്യാനുഭവമായി . തുടർന്ന് സാഹിത്യ സദസ്സിലെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു. അധ്യാപകരായ ഡി ജോ എസ് തറയിൽ ദിവ്യ കൃഷ്ണൻ എന്നിവർ സാഹിത്യ സദസ്സിന് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!