
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍സ് നാഡിപ്പാറയില്‍ തിങ്കളാഴ്ച രാത്രി എട്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.നിരവധി വൃക്ഷങ്ങള്‍ കടപുഴകുകയും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയുമുണ്ടായി. കൈമാപ്പറമ്പില്‍ സുനില്‍കുമാറിന്റെ വീടിനു മുകളിലെ 2000 ചതുരശ്രഅടിയിലെ ട്രസ്സ് തകര്‍ന്നുവീണു. വൃക്ഷങ്ങള്‍ വീണ് വീടിനും കാര്യമായ നാശ നഷ്ങ്ങളുണ്ടായിട്ടുണ്ട്.ഇദ്ദേ

ആളൂരുത്താന്‍ വീട്ടില്‍ ശങ്കരന്റെ റബ്ബര്‍ തോട്ടത്തിലെ പത്തോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു പോയി. ചിറ്റത്താട്ടില്‍ തങ്കപ്പന്റെ വീടിനു മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു. ചുക്കിരി കൃഷ്ണന്‍, പയ്യാക്ക കാളി, എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കും വൃക്ഷങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. പ്രദേശത്ത് നിരവധി വാഴകളും നശിച്ചിട്ടുണ്ട്.ഞാറ്റുവെട്ടി വേലായുധന്റെയും അണലിപ്പറമ്പില്‍ രാജന്റെയും 5 വീതം ജാതി മരങ്ങളൂം കടപുഴകി വീണു.വാര്‍ഡ് മെമ്പര്‍ സുബിത, മറ്റ് ജനപ്രതിനിധികളായ ആശ ഉണ്ണികൃഷ്ണന്‍, പി.എസ്.പ്രശാന്ത്, ശ്രീധരന്‍ കളരിക്കല്‍, സി.വി.ഗിനീഷ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി.മറ്റത്തൂര്‍ വില്ലേജ് ഓഫീസര്‍ മധുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.