ചെമ്പുച്ചിറ : ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലെ മറ്റത്തൂര്‍ ചെമ്പുച്ചിറ ഗവ ഹൈ സ്‌കൂളില്‍. ജൂണ്‍ 3 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച രാവിലെ 11 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനാവും.
സംഘാടക സമിതി യോഗത്തിന് മുന്നോടിയായുള്ള ആലോചന യോഗത്തില്‍ തൃശൂര്‍ ഡി ഡി ഇ എ കെ അരവിന്ദാക്ഷന്‍ എസ് എസ് കെ പ്രോഗ്രാം ഓഫിസര്‍ പ്രകാശ് ബാബു, ജില്ലാ പ്രോജക്ട് ഓഫിസര്‍ ബിന്ദു പരമേശ്വരന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ദിഖ്, ബ്ലോക്ക് പ്രോജക്ട് ഓഫിസര്‍ കെ നന്ദകുമാര്‍ എന്നിവരും പി ടി എ, എം പി ടി എ, എസ് എം സി, ഒ എസ് എ, സ്‌കൂള്‍ വികസന സമിതി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.