
കൊടകര: പതിറ്റാണ്ടുകാലം തരിശായിക്കിടന്ന പേരാമ്പ്ര വിരുത്തി പാടശേഖരത്തില്‍ ചുക്കിരിയാന്‍ റോണിയും ഈച്ചരത്ത് ജെയ്സണും നൂറുമേനി വിളയിച്ചു. നാല് ഏക്കര്‍ സ്ഥലത്ത് ശ്രേയസ് വിത്താണ് ഇവര്‍ വിളയിച്ച് കൊയ്തെടുത്തത്.
കൃഷിയിടത്തിലേക്ക് കൊയ്ത്തുയന്ത്രം എത്തിക്കാനാവാത്തതിനാല്‍ കൈകൊണ്ടാണ് കൊയ്തെടുടത്തത്. ബി.ഡി.ദേവസി എം.എല്‍.എ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു.ആന്‍സിജിന്റോ, കൃഷിഓഫീസര്‍ ഡോ.വി.എം.ഹിമ എന്നിവര്‍ പ്രസംഗിച്ചു.