
കൊടകര: പേരാമ്പ്ര ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണികള്‍ നടത്തി മോടിയാക്കി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.പെയിന്റിളകി വൃത്തികേടായി കിടന്നിരുന്ന ആശുപത്രി കെട്ടിടങ്ങളുടെ ചുമരുകള്‍ വൃത്തിയാക്കി പെയിന്റടിച്ചു.
പ്രവര്‍ത്തിക്കാ
കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി 44 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് പാറേമാന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. സി.യു. വിജയ്,പ്രൊഫ. ദീപക് ജോസഫ്,ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.വി. രമ,സെക്രട്ടറിമാരായ ഗൗതം ടി. അജിത്ത്,ടി.കെ. നീന തുടങ്ങിയവര്‍ പ്രസംഗിച്ചു.