ശങ്കര്‍ജിക്ക് സര്‍വ്വം സംസ്‌കൃതമയം

കൊടകര: .ദേവഭാഷയായ സംസ്‌കൃതത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ശങ്കര്‍ജിയുടേത്. മലയാളത്തിലെ ചലചിത്രഗാനങ്ങളേയും കവിതകളേയും സംസ്‌കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും സംസ്‌കൃതത്തില്‍ ഒട്ടനവധി രചനകള്‍ നടത്തുകയും ചെയ്യുന്ന അധ്യാപകനാണ് ശങ്കര്‍ജി എന്ന ശങ്കരനാരായണന്‍. മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ പുരാണപാഠങ്ങളിലൂടെ കുട്ടിക്കാലം മുതല്‍ അമരഭാഷയെ അടുത്തറിയുകയും ആരാധിക്കുകയും ആത്മാവിലേക്ക് ആവാഹിക്കുകയുമായിരുന്നു ഇദ്ദേഹം. ചാലക്കുടി ഹൈസ്‌കൂള്‍, കാലടി ശ്രീശങ്കര സംസ്‌കൃത കോളേജ്, ഒററപ്പാലം എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം സംസ്‌കൃതം…

കൊടകര ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.

കൊടകരയില്‍ കുടുംബാരോഗ്യകേന്ദ്രപ്രഖ്യാപനത്തോടനുബന്ധിച്ച ലാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിക്കുന്നു. കൊടകര: ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ അധ്യക്ഷത വഹിച്ചു ആരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുതിയ ലാബ് കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍…

പ്രകൃതി ദുരന്ത സാധ്യത: നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

വെള്ളിക്കുളങ്ങര: മഴ കനത്ത സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് മറ്റത്തൂര്‍ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. ഈ മാസം 7 വരെ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജിയോളജി വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. വെള്ളിക്കുളങ്ങര വില്ലേജ് പരിധിയിലെ കട്ടിപ്പൊക്കം, കടമ്പോട് കുട്ടിച്ചിറ, നീരാട്ടുകുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളോടാണ് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്…

നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.

കോടാലി: നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. സംസ്‌ക്കാരം ബുധന്‍ രാവിലെ 10 ന് കോടാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. മക്കള്‍ : അല്ലി, തങ്കച്ചന്‍, സാജു, ജോര്‍ജ്ജ്. മരുമക്കള്‍ : മഞ്ജു, ലീന, ബീന

നാഡിപ്പാറയില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം.

നാഡിപ്പാറ കൈമാപ്പറമ്പില്‍ സുനില്‍കുമാറിന്റെ വീടിനു മുകളിലെ ട്രസ്സ് തകര്‍ന്നനിലയില്‍ കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍സ് നാഡിപ്പാറയില്‍ തിങ്കളാഴ്ച രാത്രി എട്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.നിരവധി വൃക്ഷങ്ങള്‍  കടപുഴകുകയും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയുമുണ്ടായി. കൈമാപ്പറമ്പില്‍ സുനില്‍കുമാറിന്റെ വീടിനു മുകളിലെ 2000 ചതുരശ്രഅടിയിലെ ട്രസ്സ് തകര്‍ന്നുവീണു. വൃക്ഷങ്ങള്‍ വീണ് വീടിനും കാര്യമായ നാശ നഷ്ങ്ങളുണ്ടായിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ഇരുപതോളം റബ്ബര്‍, 3 തേക്കുകള്‍…

error: Content is protected !!
error: Content is protected !!