
കൊടകര : കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊടകര കേന്ദ്രഗ്രന്ഥശാല പ്രണയ ലേഖനമത്സരം സംഘടിപ്പിച്ചു. രാജി എം.കെ, സത്യന്‍.എ, അഭിലാഷ് സൗഹൃദ എന്നിവര്‍ ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കൃഷ്ണന്‍ വി,ലൈബ്രേറിയന്‍ സുഷമ ടി ശാന്തന്‍, പ്രനീഷ് പി മേനോന്‍ എന്നിവര്‍ സംസാരിച്ചു.