ഇഞ്ചക്കുണ്ട് : ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ശനിയാഴ്ച കാട്ടാനകള്‍ ഇറങ്ങി. മൂന്ന് കൊമ്പനാനകളാണ് രാവിലെ മുതല്‍ നാട്ടിലിറങ്ങിയത്. മുല്ലക്കുന്നേല്‍ സന്തോഷിന്റെ വീട്ട് വളപ്പിലെ പ്ലാവില്‍ നിന്നും ചക്കയും ആനകള്‍ ശാപ്പിട്ടു. നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല തുടര്‍ന്ന് ഉച്ചയോടെ ഇഞ്ചക്കുണ്ടില്‍ നിന്നും പരുന്തുപാറ വഴി കരികുളത്തേക്കുള്ള ഗതാഗതം വനംവകുപ്പ് തടഞ്ഞു.
ശനിയാഴ്ച ഏറെ വൈകിയിട്ടും ആനകള്‍ സ്ഥലം വിട്ടിട്ടില്ല. നാലുദിവസം മുമ്പും ഇഞ്ചക്കുണ്ടിലും പത്തുകുളങ്ങരയിലും കാട്ടാനകള്‍ ഇറങ്ങികാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. . പത്തുകുളങ്ങരയിലെ പല്ലിക്കാട്ടില്‍ ഹംസ, ചീനിക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരുടെ വീടുകള്‍ക്കടുത്താണ് അന്ന് ആനകളെ കണ്ടത്.