Breaking News

കൊടകര ഷഷ്ഠിക്കിടെ പോലീസിന് തടസ്സമുണ്ടാക്കിയ 4 പേര്‍ അറസ്റ്റില്‍

കൊടകര :  ഷഷ്ഠി ആഘോഷത്തിനിടെ ഗതാഗത തടസ്സം സൃഷ്ടിക്കുകയും പോലിസിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍.  ഷഷ്ഠി ആഘോഷത്തിനിടെ കൊടകര മരക്കമ്പനിക്കു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം.

കൊടകര കാവുന്തറ പടിഞ്ഞാറേക്കുന്നത്ത്  ശബരീശന്‍ (37),  മാളിയേക്കല്‍  ഡേവിസ്(41),  ഇയാളുടെ സഹോദരന്‍ വര്‍ഗ്ഗീസ് (38) കൂരാട്ട്   പ്രശാന്ത്(35),  എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ഇതില്‍ ശബരീശന്‍, ഡേവിസ്, പ്രശാന്ത്,  എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പ്രതികള്‍ക്കെതിരെ മറ്റു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊടകര പോലിസ് അറിയിച്ചു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍  എസ്.എച്ച്.ഒ ജയേഷ് ബാലന്‍, എസ്.ഐ ജെയ്‌സന്‍. ജെ, ജൂനിയര്‍ എസ്.ഐ. ഷുഹൈബ്, എസ്.ഐ തോമസ്, അലി, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മാരായ ഷാജു, റെനീഷ്, വിനോദ്, അനീഷ്, ആന്റണി എന്നിവര്‍ ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!