കൊടകര: ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങര രണ്ടുകൈ കരിപ്പാടന്‍ വീട്ടില്‍ രാഘവന്റെ മകന്‍ അനിലന്‍ (42)ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ ഒന്നരയോടെ മറ്റത്തൂര്‍ അവിട്ടപ്പിള്ളിയില്‍ ആയിരുന്നു അപകടം.
കൊടകര ഭാഗത്തുനിന്നും രണ്ടുകൈയ്യിലേക്കു പോകുകയായിരുന്ന അനിലന്റെ സ്‌കൂട്ടറില്‍ എതിര്‍വശത്തുനിന്നുംവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലനെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീജ. മക്കള്‍: ആദിത്യന്‍,അമല്‍കൃഷ്ണ.