കൊടകര: നിയുക്ത എം.പി ടി.എം.പ്രതാപന്റെ നന്ദിപ്രകടന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മറ്റത്തൂര്‍ കാവനാട് സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു.കഴിഞ്ഞ രാത്രി 10.30 ഓടെയാണ് 3 പേര്‍ മാരകായുധങ്ങളുമായെത്തി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ലിനോ മൈക്കിളിനെ കുത്തിയത്. സംഭവവമുമായി ബന്ധപ്പെട്ട് 3 പേരെ കൊടകര പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ വന്ന വാഹനവും അവരില്‍നിന്നും കണ്ടെടുത്ത 3 കത്തികളും പോലീസ് കസ്റ്റഡിയിലെടുത്തു.
കാവനാട് കുറുവത്ത് റെനീഷ്(22), വട്ടേക്കാട് തടത്തില്‍ സുരാജ്(27), വട്ടേക്കാട് കല്ലിങ്ങപ്പുറം സുജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. ടി.എന്‍.പ്രതാപനും സംഘവും കാവനാട് പരിക്കേറ്റ് വിശ്രമിക്കുന്ന പ്രവര്‍ത്തകനെ കാണാന്‍പോകുന്നതിനിടെ വഴിയില്‍ തടസ്സമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു മൂന്നംഘസംഘത്തിന്റെ ആക്രമണം.
പ്രതാപന്റെ വാഹനം പോയിട്ടും പ്രതികള്‍ കോണ്‍ഗ്രസ്സ്പ്രവര്‍ത്തകര്‍ക്കുനേരെ തിരിയുകയായിരുന്നു.പ്രതികളിലൊരാള്‍ അരയില്‍നിന്നും കത്തി എടുത്ത് ലിനോയെ കുത്തുകയായിരുന്നു. ലിനോ തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.