കനകമല : കനകമല സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടു പോകവേ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവം. ബൈക്ക് യാത്രക്കാരന്‍ കനകമല തറയില്‍ തോമസ് (60) ഓട്ടോയിലുണ്ടായിരുന്ന വട്ടേക്കാട് ചെറുവരമ്മല്‍ രാജന്റെ മകന്‍ രഞ്ജിത് (28) എന്നിവരാണ് മരിച്ചത്.
കനകമല പന്തല്ലൂക്കാരന്‍ ബൈജുവിനെ ഗുരുതരപരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ബൈജുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടമുണ്ടായത്.വട്ടേക്കാട് പാടത്തെ ഇറക്കത്ത് വെച്ച് ഓട്ടോയില്‍ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോക്കടിയില്‍പ്പെട്ടാണ് രഞ്ജിത്ത് മരിച്ചത്. വയറിംഗ് തൊഴിലാളിയാണ് രഞ്ജിത്ത്.