
ചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവ ഹൈ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യുന്ന സംസ്ഥാന തല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെമ്പുച്ചിറ സ്‌കൂളിലെ കുട്ടികള്‍ ചാക്യാര്‍ക്കൂത്ത് അവതരിപ്പിച്ചു
ബുധനാഴ്ച രാവിലെ 11 ന് ചെങ്ങാലൂര്‍ പള്ളി നട, 12 ന് ആമ്പല്ലൂര്‍ (ചാലക്കുടി ബസ് സ്റ്റോപ്പ് ), 12.45 ന് തലോര്‍ സഹകരണ ബാങ്കിനു സമീപം, 12.30 ന് നന്തിക്കര (പറപ്പൂക്കര വഴി), 3.30 ന് പറപ്പൂക്കര സെന്റര്‍, 4 ന് നെല്ലായി സെന്റര്‍ എന്നിങ്ങനെയായിരുന്നു കൂത്ത് അവതരണം.
കൊടകര ബ്ലോക്ക് പ്രസിഡണ്ട് (ഇന്‍ചാര്‍ജ്) ടി എസ് ബൈജു, ബി പി ഒ കെ നന്ദകുമാര്‍, പ്രധാന അധ്യാപിക പി പി ടെസി, പി ടി എ പ്രസിഡണ്ട് മധു തൈ ശുവളപ്പില്‍, എസ് എം സി ചെയര്‍മാന്‍ എന്‍ എസ് വിദ്യാധരന്‍ എന്നിവരും വിദ്യാലയത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചാക്യാരെ അനുഗമിച്ചു.
പ്രചരണ പരിപാടിയുടെ ഭാഗമായി 31 ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നാടന്‍ പാട്ട് അവതരണം നടക്കും.