Breaking News

സഹൃദയയില്‍ ശില്പശാല തുടങ്ങി

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ കെ.ടി.യു. ശില്പശാല എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് അസ്സോ.പ്രൊഫ. ഡോ.എം.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നുള്ള ശില്പശാല സഹൃദയയില്‍ തുടങ്ങി.എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് അസ്സോ.പ്രൊഫ. ഡോ.എം.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് പാറേമാന്‍ അധ്യക്ഷനായി.ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസിംഗ് എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ ശില്പശാല നടത്തുന്നത്.പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള,ജോ.ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ്ജ് വളവി,ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. വിഷ്ണു രാജന്‍,കോര്‍ഡിനേറ്റര്‍ പ്രൊഫ.ബിനറ്റ് റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!