Breaking News

വാര്‍ഷികപൊതുയോഗവും പഠനോപകരണവിതരണവും നടത്തി.

കോടാലി : കേരള പുലയര്‍ മഹാസഭയുടെ 3135 നമ്പര്‍ മുരിക്കുങ്ങല്‍ ശാഖയുടെ വാര്‍ഷികവും പഠനോപകരണ വിതരണവും മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തില്‍ വെച്ച് നടത്തി. ശാഖ വൈസ് പ്രസിഡന്റ് ശാരദ പാപ്പാളി പതാക ഉയര്‍ത്തി. ശാഖാ പ്രസിഡന്റ് ശ്രീ ഉണ്ണിക്കുട്ടന്‍ അധ്യക്ഷനായിരുന്നു. കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം പി.എ.അജയഘോഷ് ഉദ്ഘാടനം ചെയ്തു.

പഠനോപകരണ വിതരണം കെ.പി.എം.എസ്. കൊടകര ഏരിയ യൂണിയന്‍ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ലൈല ബഷീര്‍, വിജയന്‍ പി.വി., ടി.ആര്‍.ഔസേപ്പുട്ടി, സുബ്രന്‍ കൊരട്ടിക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു, വനജന്‍ ചിറ്റത്തുകാട്ടില്‍ സ്വാഗതവും ബിനു പേരാടന്‍ നന്ദിയും പ്രകാശിപ്പിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!